സുശാന്തിന്റെ ദുരൂഹ മരണം: അന്വേഷണം ആരംഭിച്ചതോടെ റിയ ചക്രബർത്തി മുംബൈയിൽ നിന്നും മുങ്ങി
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി ഒളിവിൽ പോയതായി റിപ്പോർട്ട്. സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ പട്ന പോലീസ് റിയക്കെതിരെ കേസ് എടുത്തിരുന്നു
മുംബൈ പോലീസിൽ നിന്ന് കേസ് ഏറ്റെടുക്കാൻ പട്ന പോലീസ് കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജാരാകാൻ നിർദേശിച്ച് റിയക്ക് നോട്ടീസ് നൽകിയെങ്കിലും മറുപടിയുണ്ടായില്ലയ തുടർന്ന് പോലീസ് റിയയുടെ വസതിയിൽ എത്തിയെങ്കിലും നടി ഇവിടെ നിന്ന് മുങ്ങിയിരുന്നു
റിയ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡിലെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ വക്കീലായ സതീഷ് മനേഷ് ഷിൻഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
റിയക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സുശാന്തിന്റെ പിതാവ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ജൂൺ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
സുശാന്ത് സിംഗ്, റിയ ചക്രബർത്തി