ന്യൂഡൽഹി മണ്ഡലത്തിൽ സുഷമ സ്വരാജിന്റെ മകൾ ബൻസൂരി ബിജെപി സ്ഥാനാർഥി

bansuri

ന്യൂഡൽഹി മണ്ഡലത്തിൽ മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജിനെ സ്ഥാനാർഥിയാക്കി ബിജെപി. കോൺഗ്രസിനെതിരെ കുടുംബ വാഴ്ച ആരോപിക്കുന്ന ബിജെപി തന്നെയാണ് സുഷമ സ്വരാജിന്റെ മകളെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

മീനാക്ഷി ലേഖിയെ തള്ളിയാണ് ന്യൂഡൽഹി മണ്ഡലത്തിൽ ബൻസൂരിയെ സ്ഥാനാർഥിയാക്കിയത്. തനിക്ക് അവസരം നൽകിയതിൽ പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ജെപി നഡ്ഡക്കും നന്ദി അറിയിക്കുന്നതായി ബൻസൂരി പറഞ്ഞു. 

മോദി ഗ്യാരണ്ടിയിൽ ഓരോ ഇന്ത്യക്കാരനും വിശ്വാസമുണ്ട്. എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന ഉറപ്പാണ് മോദി ഗ്യാരണ്ടിയുടെ സവിശേഷത. ഡൽഹിയിൽ കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യത്തിന് പിന്നിൽ സ്വാർഥത മാത്രമാണെന്നും അവർ പറഞ്ഞു.
 

Share this story