പൊട്ടിക്കരഞ്ഞ് സ്വാതി മലിവാൾ; ഡൽഹി തീസ് ഹസാരി കോടതിയിൽ നാടകീയ രംഗങ്ങൾ

swathi

 ആംആദ്മി പാർട്ടി എംപി സ്വാതി മലിവാളിനെ മർദിച്ച കേസിൽ അരവിന്ദ് കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. ഡൽഹി തീസ് ഹസാരി കോടതിയിൽ പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. പരുക്കുകൾ സ്വാതി സ്വയം ഉണ്ടാക്കിയതാണെന്ന പ്രതിഭാഗം അഭിഭാഷകൻ എൻ ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി കരഞ്ഞത്

സ്വാതിയെ അപകർത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് അഭിഭാഷകൻ പറഞ്ഞെങ്കിലും സ്വാതി നിയന്ത്രണം വിട്ട് കരയുകയായിരുന്നു. മുഖ്യമന്ത്രിയുടെ വീട്ടിൽ സിസിടിവി ഇല്ലാത്ത ഡ്രോയിംഗ് റൂം സ്വാതി മനപ്പൂർവം തെരഞ്ഞെടുത്തുവെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു

ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ഇതിനിടെ കനത്ത ചൂടിൽ പോലീസുദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കക്ക് ഇടയാക്കി.
 

Share this story