സ്വാതി മലിവാളിന്റെ പരാതി; കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത

swathi

ആംആദ്മി പാർട്ടി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ അരവിന്ദ് കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത. മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി കെജ്രിവാളിന്റെ സ്റ്റാഫംഗം ബൈഭവ് കുമാറിനെതിരെ റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം

സ്വാതിയോട് ബൈഭവ്  മോശമായി പെരുമാറിയെന്ന് സഞ്ജയ് സിംഗ് എംപി സ്ഥിരീകരിച്ചു. മുഖ്യമന്ത്രി കർശന നടപടി സ്വീകരിക്കുമെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി

അതേസമയം സ്വാതി രേഖാമൂലം പരാതി നൽകാത്തതിനാൽ പോലീസ് അന്വേഷണം നടത്താനായിട്ടില്ല. സംഭവത്തിൽ കെജ്രിവാളിനെതിരെ ബിജെപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു.
 

Share this story