സ്വാതി മലിവാളിന്റെ പരാതി; കെജ്രിവാളിന്റെ മാതാപിതാക്കളെയും ഭാര്യയെയും ചോദ്യം ചെയ്യും

swathi

ആംആദ്മി എംപി സ്വാതി മലിവാളിന്റെ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്യും. സ്വാതിയെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാർ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് നീക്കം. അതേസമയം പോലീസ് നടപടിയുടെ പശ്ചാത്തലത്തിൽ എഎപി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്

കെജ്രിവാളിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്താൻ പോലീസ് സമയം തേടിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഡൽഹി പോലീസ് തന്റെ രോഗികളായ മാതാപിതാക്കളെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു

എന്നാൽ കെജ്രിവാളിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലിന്റെ തീയതി തീരുമാനിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ കേസിൽ സത്യം തെളിയണമെന്നും നീതി നടപ്പാക്കണമെന്നും കെജ്രിവാൾ പ്രതികരിച്ചു.
 

Share this story