കഴിയുന്നത്ര കേസുകൾ എടുത്തോളു, ഭയപ്പെടുത്താനാകില്ല; അസം മുഖ്യമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

rahul

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ രാഹുൽ ഗാന്ധി. അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്. ആരുടെ നിർദേശപ്രകാരമാണ് തന്നെ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. തനിക്കെതിരെ കഴിയുന്നത്ര കേസുകൾ രജിസ്റ്റർ ചെയ്യാം. ബിജെപിക്കും ആർ എസ് എസിനും തന്നെ ഭയപ്പെടുത്താനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു

അമിത് ഷായ്‌ക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടാൽ ഹിമന്തയെ പാർട്ടിയിൽ നിന്ന് പുറത്താക്കും. അസമിന്റെ സംസ്‌കാരവും ഭാഷയും ചരിത്രവും തകർക്കാനാണ് ബിജെപിയും ആർ എസ് എസും ആഗ്രഹിക്കുന്നത്. നാഗ്പൂരിൽ നിന്ന് അസം ഭരിക്കാനാണ് ഇവരുടെ ശ്രമം. അതൊരിക്കലും അനുവദിക്കില്ല. 

മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ ബിജെപി ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഭാരതം സ്‌നേഹത്തിന്റെ രാജ്യമാണ്. വെറുപ്പിന് ഇടമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 

Share this story