ഡൽഹിയിൽ നിന്ന് കാനഡയിലേക്ക് ടേക്ക് ഓഫ്; വിമാനം മാറിപ്പോയത് എയർ ഇന്ത്യ അറിഞ്ഞത് 8 മണിക്കൂറിന് ശേഷം, പിന്നെ യൂടേൺ

Air

ഡൽഹിയിൽ നിന്ന് കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഗുരുതര വീഴ്ച. വ്യാഴാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് വാൻകൂവറിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട വിമാനം എട്ട് മണിക്കൂർ ആകാശത്ത് പറന്ന ശേഷമാണ് യൂടേൺ എടുത്ത് തിരികെ ഡൽഹിയിലേക്ക് മടങ്ങിയത്. എയർ ഇന്ത്യയുടെ എഐ 185 വിമാനമാണ് തിരികെ വന്നത്. 

ഈ പാതയിൽ സർവീസ് നടത്താൻ അനുമതിയില്ലാത്ത തരം വിമാനം അയച്ചതാണ് സംഭവത്തിന് കാരണം. എട്ട് മണിക്കൂർ പറന്ന ശേഷമാണ് ഈ അബദ്ധം എയർ ഇന്ത്യ തിരിച്ചറിയുന്നത്. ഡൽഹിയിൽ നിന്ന് രാവിലെ 11.34ലാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്

ബോയിംഗ് 777200 എൽആർ വിമാനമാണ് വാൻകൂവർ സർവീസിനായി നിയോഗിച്ചത്. എന്നാൽ ഈ പ്രത്യേക വിമാനത്തിന് ഈ റൂട്ടിൽ പറക്കാനുളഅള സാങ്കേതിക അനുമതികൾ ഉണ്ടായിരുന്നില്ല. വിമാനം ചൈനീസ് വ്യോമാതിർത്തിയിൽ എത്തിയപ്പോഴാണ് തെറ്റായ വിമാനമാണ് അയച്ചതെന്ന് അധികൃതർ തിരിച്ചറിഞ്ഞത്. ഉടനെ പൈലറ്റിനോട് തിരികെ വരാൻ ആവശ്യപ്പെടുകയായിരുന്നു
 

Tags

Share this story