പശ്ചിമേഷ്യൻ സംഘർഷത്തിൽ ചർച്ച പാക്കിസ്ഥാനിൽ; ഇന്ത്യ അവസരം നഷ്ടപ്പെടുത്തിയെന്ന് ശശി തരൂർ

tharoor

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഇന്ത്യ മുൻകൈ എടുക്കണമായിരുന്നുവെന്ന് ശശി തരൂർ എംപി. വിഷയത്തിൽ ഇടപെടാതിരുന്നത് മൂലം ഇന്ത്യയുടെ അവസരം നഷ്ടപ്പെടുകയാണുണ്ടായത്. മേഖലയിൽ സമാധാനമുണ്ടാക്കാൻ ഇന്ത്യ ഇടപെടണമെന്ന് പത്ത് ദിവസമായി ഞാൻ പറയുന്നു. സർക്കാർ ഇതുവരെ പരസ്യമായി അതിന് മുതിർന്നിട്ടില്ല

രഹസ്യമായി ചെയ്യുന്നുണ്ടോ എന്നറിയില്ല. പാക്കിസ്ഥാനാണ് മധ്യസ്ഥതക്ക് മുൻകൈയെടുക്കുന്നതെന്ന് പത്രത്തിൽ കാണുമ്പോൾ ഒരവസരം നഷ്ടപ്പെട്ട പോലെയാണ് എനിക്ക് തോന്നുന്നത്. നമ്മുടെ നയതന്ത്രം പാക്കിസ്ഥാനേക്കാൾ മെച്ചപ്പെടുത്തിയതല്ലേ. നമ്മളല്ലേ ഈ വിഷയത്തിൽ പരിഹാരം കൊണ്ടുവരേണ്ടിയിരുന്നത്

ഇറാനിൽ യുഎസും ഇസ്രായേലും നടത്തുന്ന യുദ്ധം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നതിൽ സംശയമില്ല. ഇത് പലർക്കും വലിയ ദോഷം ചെയ്യും. പാചക വാതകം നമ്മുടെ അടുക്കളയിൽ എത്തിക്കണമെന്നുണ്ടെങ്കിൽ വേണ്ടത് സമാധാനമാണ്. അതിന് നയതന്ത്രപരമായ സാധ്യതകൾ നിലനിർത്തണമെന്നും തരൂർ പറഞ്ഞു
 

Tags

Share this story