ലോക്ക് ഡൗണിൽ പോലീസിനെ സഹായിച്ച് തമിഴ്നടൻ ശശികുമാർ തെരുവിൽ
Apr 19, 2020, 13:13 IST
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ പോലീസിനെ സഹായിക്കാനിറങ്ങി തമിഴ് നടനും സംവിധായകനുമായ ശശികുമാർ. തമിഴ്നാട്ടിലെ മധുരയിൽ പോലീസിനൊപ്പം റോഡിലിറങ്ങിയാണ് ശശികുമാർ സേവനം ഉറപ്പാക്കുന്നത്
ജനങ്ങളോട് അനാവശ്യ കാര്യത്തിന് പുറത്തിറങ്ങരുതെന്നും വെറുതെ കറങ്ങി നടക്കുന്നവരെ ഉപദേശിച്ചുമാണ് താരം പോലീസിനെ സഹായിക്കുന്നത്. ശശികുമാറിന്റെ സന്നദ്ധപ്രവർത്തനത്തിന്റെ നിരവധി ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വരുന്നത്.
പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി താരങ്ങൾ നേരിട്ടും സോഷ്യൽ മീഡിയ വഴിയും ഇടപെടുന്നുണ്ട്. രാജ്യത്ത് മെയ് 3 വരെയാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്.