തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 10 ആയി; 35 പേർ ചികിത്സയിൽ

hooch

തമിഴ്‌നാട്ടിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 35 പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്തും ചെങ്കൽപേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്

വെള്ളിയാഴ്ച മുതലാണ് അപകടങ്ങളുണ്ടായി തുടങ്ങിയത്. വെള്ളിയാഴ്ച രണ്ട് പേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചു. ഞായറാഴ്ച ആറ് പേരാണ് മരിച്ചത്. ചികിത്സയിലുള്ളവരിൽ 33 പേർ അപകടനില തരണം ചെയ്തിട്ടുണ്ട്. 

വ്യാജമദ്യം നിർമിച്ച അമരൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വില്ലുപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ചെങ്കൽപേട്ടിലെ മദ്യദുരന്തവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
 

Share this story