നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്‌നാട് ഗവർണർ; ഗവർണറെ സഭയിലിരുത്തി സ്പീക്കർ വായിച്ചു

governor

തമിഴ്‌നാട് നിയമസഭയിൽ നാടകീയ രംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം വായിക്കാൻ ഗവർണർ ആർ എൻ രവി വിസമ്മതിച്ചതോടെ ഗവർണറെ സഭയിൽ ഇരുത്തി സ്പീക്കർ നയപ്രഖ്യാപനം വായിച്ചു.കേന്ദ്രസർക്കാരിനെ സ്പീക്കർ വിമർശിച്ചതിൽ ക്ഷുഭിതനായി ഗവർണർ സഭയിൽ നിന്നിറങ്ങിപ്പോയി

നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധമാണെന്നാണ് ഗവർണർ പറഞ്ഞത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തന്റെ അഭ്യർഥന നിരാകരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വർഷവും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടിരുന്നു. പിന്നാലെ സഭയിൽ നിന്ന് ഗവർണർ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
 

Share this story