തമിഴ്‌നാട്ടിൽ ദളിതർക്ക് വഴിമുടക്കി നിർമിച്ച അയിത്ത മതിൽ സർക്കാർ പൊളിച്ചുനീക്കി

mathil

തമിഴ്‌നാട്ടിലെ അവിനാശി താലൂക്കിലുള്ള അയിത്ത മതിൽ റവന്യു വകുപ്പ് പൊളിച്ചുനീക്കി. തൂത്തുക്കുടി എംപി കനിമൊഴിയുടെ ഇടപെടലിനെ തുടർന്നാണ് മതിൽ പൊളിക്കാൻ ഉത്തരവായത്. വിഐപി നഗറിൽ സവർണ വിഭാഗം സ്ഥലം വാങ്ങി താമസം തുടങ്ങിയതോടെയാണ് ദളിതരുടെ വഴി അടച്ച് മതിൽ കെട്ടിയത്.

ഇതോടെ ദളിത് വിഭാഗക്കാർക്ക് പൊതുവഴിയിലെത്താൻ രണ്ട് കിലോമീറ്ററോളം നടക്കേണ്ടി വന്നിരുന്നു. സേവൂർ ഗ്രാമത്തിൽ വഴി മുടക്കി നിർമിച്ച മതിലാണ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. 

തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തിരുപ്പൂരിലെത്തിയ കനിമൊഴിയൊട് പ്രദേശ വാസികൾ പരാതി പറയുകയായിരുന്നു. തുടർന്ന് കനിമൊഴി ജില്ലാ കലക്ടറെ  ബന്ധപ്പെട്ടു. പരാതി നൽകിയതിനെ തുടർന്ന് റവന്യു അധികൃതർ എത്തി മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി. മതിലിൻറെ ശേഷിക്കുന്ന ഭാഗം പൊളിക്കുമെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.

Share this story