ഹിന്ദി ഭാഷക്ക് നിരോധനം ഏർപ്പെടുത്താൻ തമിഴ്‌നാട്; സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിക്കും
Oct 15, 2025, 14:58 IST

തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷയ്ക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം. നിലവിൽ തുടരുന്ന സഭാ സമ്മേളനത്തിന്റെ അവസാന ദിനം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും.
തമിഴ്‌നാട്ടിലെ ഹിന്ദി ഹോർഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുകയെന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് സൂചന. തമിഴരുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കരുതെന്നും തമിഴരുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു
ത്രിഭാഷ ഫോർമുലയുടെ പേരിൽ ഹിന്ദിയും പിന്നീട് സംസ്‌കൃതവും അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം സംസ്ഥാനം എതിർക്കുമെന്ന് സ്റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദിഭാഷാ നിരോധന ബില്ലുമായി സർക്കാർ വരുന്നത്.