തമിഴ്‌നാട് ഒരിക്കലും തല കുനിക്കില്ല; മോദി മാജിക് ഇവിടെ വിലപ്പോകില്ല: എംകെ സ്റ്റാലിൻ

stalin

തമിഴ്‌നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്‌നാടിനെ ഒരിക്കലും തല കുനിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ജന്മവാർഷികവും പ്രമാണിച്ച് കരൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. 

ഇരട്ട അക്ക സാമ്പത്തിക വളർച്ച കൈവരിച്ച ഏക സംസ്ഥാനം തമിഴ്‌നാടാണ്. ഹിന്ദി അടിച്ചേൽപ്പിക്കൽ മുതൽ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കുന്നതടക്കം തമിഴ്‌നാടിനെതിരെ കേന്ദ്രം നടപ്പാക്കുന്നുവെന്ന് സ്റ്റാലിൻ ആരോപിച്ചു. തമിഴ്‌നാടിനെതിരെ കേന്ദ്രം സാംസ്‌കാരികവും  ഭരണപരവുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്

സംസ്ഥാനങ്ങളെ ദുർബലമാക്കുന്ന കേന്ദ്രനയങ്ങളെ ഡിഎംകെ ഒരിക്കലും അനുവദിക്കില്ല. ഇപ്പോൾ ബിജെപിയെ തടഞ്ഞില്ലെങ്കിൽ അടുത്തത് അവർ സംസ്ഥാനങ്ങൾ ഇല്ലാത്ത ഒരു രാജ്യത്തെ സൃഷ്ടിക്കും. ബിജെപിക്ക് തമിഴ്‌നാട്ടിൽ പ്രവേശനമില്ല. മൂന്നാം തവണ അധികാരത്തിൽ വന്നിട്ടും മോദി മാജിക് തമിഴ്‌നാട്ടിൽ വിലപ്പോയില്ലെന്നും സ്റ്റാലിൻ പറഞ്ഞു
 

Tags

Share this story