തമിഴ് വെട്രി കഴകം: രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് സൂപ്പർ താരം വിജയ്

Vijay

രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്ത് തമിഴ് സൂപ്പർ താരം വിജയ്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ഏറെക്കാലമായുള്ള അഭ്യൂഹങ്ങൾക്ക് സ്ഥിരീകരണം നൽകിയാണ് രാഷ്ട്രീയപാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി തുടക്കത്തിൽ ഉണ്ടാകുമെന്നും പാർട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിജയ് ആരാധക സംഘമായ വിജയ് മക്കൾ ഇയക്കവുമായി ചേർന്നാണ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചെന്നൈയിൽ ആരാധക സംഘടനാ ഭാരവാഹികളുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.
 

Share this story