താനൂർ ബോട്ട് അപകടം: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും

Murmu

താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗാദീപ് ധൻകറും അനുശോചനം അറിയിച്ചത്. 'മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു'. രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.


'മലപ്പുറത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടേ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ' - ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ കുറിച്ചു.

Share this story