താനൂര്‍ ബോട്ടപകടം; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

PM

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരിച്ച ഓരോ വ്യക്തികളുടേയും ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് രണ്ട് ലക്ഷം രൂപ സഹായധനമായി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അനുശോചനം അറിയിച്ചത്.

വൈകിട്ട് ആറരയോടെയാണ് താനൂര്‍ ഒട്ടുംപുറം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് മുങ്ങി അപകടമുണ്ടായത്. കുട്ടികള്‍ ഉള്‍പ്പടെ 20 പേരാണ് ഇതുവരെ മരിച്ചത്. നിരവധി പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ ആശുപത്രികളിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.


 

Share this story