ലക്ഷ്യം തമോഗർത്ത രഹസ്യങ്ങൾ: എക്‌സ്‌പോസാറ്റ് ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിച്ചു

തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്‌സ്‌പോസാറ്റ്  ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി സി 58 ആണ് ഉപഗ്രഹവുമായി കുതിച്ചുയർന്നത്. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സ്‌പോസാറ്റ് വിക്ഷേപിച്ചത്

പോളിക്‌സ്, എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പ്രധാന പോലോഡുകളാണ് ഇതിലുള്ളത്. പത്ത് ചെറു ഉപഗ്രഹങ്ങളും ഇതിനൊപ്പം വിക്ഷേപിച്ചു. പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിനികൾ നിർമിച്ച വി സാറ്റ് ഉൾപ്പെടെയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
 

Share this story