കാൻസർ വീണ്ടും വരുന്നത് തടയാൻ പ്രതിരോധ ഗുളിക വികസിപ്പിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്; വില 100 രൂപ

കാൻസർ വീണ്ടും വരുന്നത് തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ കാൻസർ ഗവേഷണ ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. പത്ത് വർഷത്തെ ഗവേഷണത്തിനൊടുവിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. 100 രൂപക്ക് പ്രതിരോധ ഗുളികകൾ ലഭ്യമാക്കാനാകുമെന്ന് ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ കാൻസർ സർജൻ ഡോ. രാജേന്ദ്ര ബദ്‌വെ പറഞ്ഞു

രോഗികളിൽ രണ്ടാം തവണ കാൻസർ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാർശ്വഫലങ്ങൾ 50 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ടാംതവണ ക്യാൻസർ തടയുന്നതിന് ഇത് 30 ശതമാനം ഫലപ്രദമാണ്. 

പാൻക്രിയാറ്റിക്, ശ്വാസകോശം, വായിലെ അർബുദം എന്നിവയുടെ ചികിത്സയിലും ഇത് ഫലം ചെയ്യും. കാൻസർ വീണ്ടും വരാൻ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിൻ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്‌സിഡന്റ് ഗുളികയാണിത്.
 

Share this story