ടിസിഎസ് പീഡനം; നിദാ ഖാൻ പിടിയിൽ; അറസ്റ്റ് 42 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ

Nidha khan

ന‍്യൂഡൽഹി: നാസിക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ലൈംഗികപീഡനവും നിര്‍ബന്ധിത മതപരിവര്‍ത്തനവും സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ. 42 ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷമാണ് ഇവർ പിടിയിലാവുന്നത്. നാസിക് സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് കർണിക് ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

നാസിക് സിറ്റി പൊലീസും പ്രത‍്യേക അന്വേഷണ സംഘവും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. കേസിലെ 8 പ്രതികളിൽ ഒരാളാണ് നിദാ ഖാൻ. നേരത്തെ മറ്റു 7 പേരെയും പ്രത‍്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.

2021ൽ ടിസിഎസിൽ ചേർന്ന നിദയെ ആരോപണങ്ങൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ സസ്പെൻഡ് ചെയ്തിരുന്നു. ലൈംഗിക പീഡനം, മതപരിവർത്തനം, മാനസിക പീഡനം എന്നിവ നിദയിൽ നിന്നും നേരിട്ടതായി ചില ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു.

Tags

Share this story