ക്ലാസ് മുറിയിൽ വെച്ച് വിദ്യാർഥിനിയോട് പ്രണയാഭ്യാർഥന നടത്തി അധ്യാപകൻ; വളഞ്ഞിട്ട് മർദിച്ച് വിദ്യാർഥികൾ
ബംഗളൂരുവിൽ സിദ്ധാർഥ മെഡിക്കൽ കോളേജിൽ ക്ലാസ് മുറിക്കുള്ളിൽ വെച്ച് വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തിയ പ്രൊഫസറെ വളഞ്ഞിട്ട് മർദിച്ച് വിദ്യാർഥികൾ. ക്ലാസ് മുറിയിൽ വെച്ച് അധ്യാപകൻ പ്രണയാഭ്യർഥന നടത്തിയത് അപ്പോൾ തന്നെ വിദ്യാർഥിനി നിരസിച്ചിരുന്നു. എന്നാൽ വിദ്യാർഥിനി തന്റെ പുറകെയാണ് ആദ്യം വന്നതെന്ന് ഇയാൾ പറഞ്ഞതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്
വിദ്യാർഥിനിയുടെ ശക്തമായ എതിർപ്പും തുടർന്ന് വാക്കുതർക്കവും നടന്നു. പിന്നാലെ ക്ലാസ് മുറിക്ക് പുറത്ത് വെച്ച് വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് അധ്യാപകനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പറയുന്നുണ്ട്
വിദ്യാർഥിനിയോട് അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് പ്രണയാഭ്യർഥന നടത്തുന്നതും ഈ കുട്ടിയുടെ പേര് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ക്ലാസ് മുറിയിൽ വാക്കുതർക്കം ആരംഭിക്കുന്നു. ഇതോടെ പെൺകുട്ടി തന്നോട് നേരത്തെ ഐ ലവ് യു എന്ന് പറഞ്ഞിരുന്നുവെന്ന് അധ്യാപകൻ ആരോപിച്ചു. എന്നാൽ ഈ വാദം വിദ്യാർഥിനി ശക്തമായി എതിർത്തു
നാളെ സംസാരിക്കാമെന്ന് പറഞ്ഞ് അധ്യാപകൻ ഇതോടെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയി. എന്നാൽ പെൺകുട്ടിയും സഹപാഠികളും അധ്യാപകനെ പിന്തുടർന്നെത്തി മർദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോളേജിൽ പോലീസും എത്തി. സാഹചര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു
