തേജസ് യുദ്ധവിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി; വിമാനത്തിന് ഗുരുതര തകരാർ
Feb 23, 2026, 11:31 IST
വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി മാറി. വിമാനത്തിന് വലിയ തോതിൽ തകരാർ സംഭവിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യമാണ് സംഭവം നടക്കുന്നത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന
പരിശീലന പറക്കലിന് ശേഷം വ്യോമതാവളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പൈലറ്റ് സുരക്ഷിതനാണ്. ഫെബ്രുവരി 7ന് നടന്ന അപകടത്തെ കുറിച്ച് വ്യോമസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
അപകടത്തിന് പിന്നാലെ നിലവിലുള്ള മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങൾ വ്യോമസേന താത്കാലികമായി സേവനത്തിൽ നിന്ന് മാറ്റിനിർത്തി. 2024 മാർച്ചിൽ ജയ്‌സാൽമീറിന് സമീപം തേജസ് വിമാനം തകർന്ന് വീണിരുന്നു. 2025 നവംബറിൽ ദുബൈ എയർഷോയ്ക്കിടെയും തേജസ് വിമാനം തകർന്നുവീണിരുന്നു
