തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു, കമ്മീഷൻ എൻഡിഎക്കൊപ്പം നിന്നു; യഥാർഥ വിജയി താനെന്നും തേജസ്വി യാദവ്

തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു, കമ്മീഷൻ എൻഡിഎക്കൊപ്പം നിന്നു; യഥാർഥ വിജയി താനെന്നും തേജസ്വി യാദവ്

ബീഹാർ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആർ ജെ ഡി നേതാവ് തേജസ്വി യാദവ്. തപാൽ വോട്ട് വീണ്ടും എണ്ണണമെന്ന ആവശ്യം അംഗീകരിച്ചില്ല. വോട്ടെണ്ണലിലെ ക്രമക്കേടിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നു. എൻഡിഎക്ക് അനുകൂലമായി കമ്മീഷൻ നിലപാട് എടുത്തു

ജനങ്ങൾ മഹാസഖ്യത്തെ അധികാരത്തിലെത്തിക്കാനാണ് വോട്ട് ചെയ്തത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അവർക്കൊപ്പം നിന്നു. തന്നെ തളർത്താൻ നിതീഷ് കുമാറിനോ നരേന്ദ്രമോദിക്കോ സാധിക്കില്ലെന്നും തേജസ്വി പറഞ്ഞു

നരേന്ദ്രമോദിയും നിതീഷും മണി പവറും മസിൽ പവറും തന്ത്രങ്ങളും ഉപയോഗിച്ചിരിക്കാം. പക്ഷേ ഈ 31കാരനെ തടയാൻ ആയില്ല. ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതിൽ നിന്നും ആർ ജെ ഡിയെ തടയാൻ അവർക്കാവില്ല. നിതീഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദ്ദേഹത്തിന്റെ തിളക്കം നഷ്ടപ്പെട്ടു

ഇത് മാറ്റത്തിനുള്ള ജനവിധിയാണ്. അദ്ദേഹമാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നതെങ്കിലും ജനങ്ങളുടെ മനസ്സിൽ ഞങ്ങൾ തന്നെയാണെന്നും തേജസ്വി പറഞ്ഞു

Share this story