തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു

lasya

തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ജി ലസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു. 37 വയസായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ എക്‌സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടം. സെക്കന്തരാബാദ് കന്റോൺമെന്റ് മണ്ഡലത്തിലെ എംഎൽഎയാണ്

സംഗറെഡ്ഡി ജില്ലയിലെ സുൽത്താൻപൂർ നെഹ്‌റു ഔട്ടർ റിംഗ് റോഡിലാണ് അപകടം. എംഎൽഎയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറും എംഎൽഎയുടെ പിഎയും ചികിത്സയിലാണ്

മുൻ ബിആർഎസ് എംഎൽഎ ജി സായന്നയുടെ മകളാണ് ലസ്യ. നന്ദിതയുടെ മരണത്തിൽ ബിആർഎസ് നേതാവ് ചന്ദ്രശേഖര റാവു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
 

Share this story