തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

thamizhisai

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു. തമിഴ്‌നാട്ടിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നതിനായാണ് ഗവർണർ പദവി രാജിവെച്ചതെന്നാണ് സൂചന. പുതുച്ചേരി ലഫ്. ഗവർണറുടെ ചുമതലയും തമിഴിസൈയ്ക്കുണ്ട്. 

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി തമിഴിസൈ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതുച്ചേരി, സൗത്ത് ചെന്നൈ, തിരുനെൽവേലി എന്നീ മണ്ഡലങ്ങളാണ് അവർ പരിഗണിക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴിസൈ തൂത്തുക്കുടിയിൽ നിന്ന് ഡിഎംകെ നേതാവ് കനിമൊഴിയോട് വൻ മാർജിനിൽ പരാജയപ്പെടുകയായിരുന്നു

2019 വരെ ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷയായിരുന്നു തമിഴിസൈ. 2019 സെപ്റ്റംബറിലാണ് ഇവരെ തെലങ്കാന ഗവർണറാക്കിയത്.
 

Share this story