ഉത്തര്‍പ്രദേശില്‍ അമ്പലം ആക്രമിക്കപ്പെട്ടു; ഹനുമാന് വിഗ്രഹം തകര്‍ത്തു
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ അമ്പലം ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു. ആക്രമികള്‍ ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരുന്ന ഹനുമാന് വിഗ്രഹം തകര്‍ത്തതയാണ് റിപ്പോര്‍ട്ട്.
ചര്ത്താവാലയിലെ ശിവക്ഷേത്രത്തിന് നേരെ ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിനകത്ത് ശിവന്റെയും ഹനുമാന്റെയും വിഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ശിവ വിഗ്രഹത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ ക്ഷേത്ര പൂജാരി പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. ആക്രമണത്തില്‍ ഭക്തരും ക്ഷേത്ര ഭാരവാഹികളും പ്രതിഷേധം രേഖപ്പെടുത്തി.