ബിപിഎൽ കുടുംബങ്ങൾക്ക് പത്ത് കിലോ അരി; കർണാടകയിൽ വൻ പ്രഖ്യാപനവുമായി കോൺഗ്രസ്

congress

കർണാടകയിൽ തെരഞ്ഞെടുപ്പിന് ഒന്നര മാസം മാത്രം ബാക്കി നിൽക്കെ വൻ പ്രഖ്യാപനവുമായി കോൺഗ്രസ്. ബിപിഎൽ കുടുംബങ്ങളിലെ ഓരോ അംഗങ്ങൾക്കും പത്ത് കിലോ അരി വീതം സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പറഞ്ഞു. പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും സിദ്ധരാമയ്യയും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. 

കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ നൽകിയിരുന്ന ഏഴ് കിലോ അരി അഞ്ചാക്കി കുറച്ച ബിജെപി സർക്കാരിനോട് ജനങ്ങൾക്ക് ദേഷ്യമുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന മൂന്നാമത്തെ വൻ വാഗ്ദാനമാണിത്. ഓരോ കുടുംബത്തിനും ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴിൽ രഹിതരായ എല്ലാ കുടുംബനാഥൻമാർക്കും 2000 രൂപ വീതം ഓണറേറിയം എന്നിവയായിരുന്നു മുൻ പ്രഖ്യാപനങ്ങൾ

വാഗ്ദാനങ്ങളെ കുറിച്ചുള്ള ഗ്യാരന്റി കാർഡുകൾ വീടുകളിൽ എത്തിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതിനാൽ ഇത് അനിവാര്യമാണെന്ന് ഡി കെ ശിവകുമാർ പരഞ്ഞു.
 

Share this story