മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവ്; ഇന്റർനെറ്റ് വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി

manipur

മണിപ്പൂരിൽ സംഘർഷങ്ങൾക്ക് അയവ് വരുന്നു. കഴിഞ്ഞ 18 മണിക്കൂറായി സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മെയ്‌തേയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളിൽ കൂടുതൽ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. ന്യൂ ചെക്കോൺ മേഖലയിൽ ഭൂരിഭാഗം കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്

ഏതാനും ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ന്യൂ ചെക്കോണിൽ മുൻ എംഎൽഎയുടെ നേതൃത്വത്തിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചതാണ് വീണ്ടും കലാപത്തിലേക്ക് എത്തിച്ചത്. ഇതിന് തിരിച്ചടിയായി മറുവിഭാഗം വീടുകൾക്കും പള്ളിക്കും തീയിട്ടു. ഇതോടെ സംഘർഷം ഇംഫാലിന് പുറത്തേക്കും വ്യാപിച്ചു. 

ആളുകൾ സംയമനം പാലിക്കണമെന്നും ചിലർ മനപ്പൂർവം പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതായും മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് കർഫ്യൂവിൽ വരുത്തിയ ഇളവുകൾ ഉടൻ പുനഃസ്ഥാപിക്കില്ല. മൊബൈൽ, ഇന്റർനെറ്റ് വിലക്ക് വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.
 

Share this story