ഡൽഹിയിൽ പടക്കം പൊട്ടിത്തെറിച്ച് പത്തുകാരൻ മരിച്ചു; കയ്യിൽ വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം
Updated: Nov 9, 2026, 11:11 IST
ഡൽഹി നരേലയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ ദാരുണമായ അപകടത്തിൽ 10 വയസ്സുകാരൻ മരിച്ചു. കുട്ടിയുടെ കയ്യിൽ വെച്ച് പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.
പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപ് തന്നെ കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ എന്ത് രീതിയിലുള്ള പടക്കമാണ് ഉപയോഗിച്ചതെന്നും അപകടത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും വ്യക്തത വരുത്താൻ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷവേളയിലുണ്ടായ ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
