കാശ്മീരിൽ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു

kashmir

ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അനന്തനാഗ് ജില്ലയിലെ ബിജ്ബെഹര ജില്ലയിലാണ് സംഭവം നടന്നത്. ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായ മേഖല സൈന്യം വളഞ്ഞു. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.

Share this story