ജമ്മു കാശ്മീരിൽ തീർഥാടകസംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം; 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Jamu

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ തീർഥാടകസംഘം സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരാക്രമണം. അപകടത്തിൽ പത്തു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കശ്മീരിലെ റിയാസി ജില്ലയിലാണ് ഭാകരാക്രമണമുണ്ടായത്. 

വെടിവെയ്പ്പിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് സുരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരുകയാണ്

Share this story