ഡൽഹിയിൽ ഭീകരാക്രമണശ്രമം തകർത്തു; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

delhi

ഡൽഹിയിൽ ഭീകരാക്രമണശ്രമം തകർത്തു. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിലായി. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. 

ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഡൽഹി മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായത്. ഭോപ്പാലിൽ നിന്നും ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. 

ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ഐഇഡി സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായാണ് പോലീസ് പറയുന്നത്. ചാവേറുകളാകാനുള്ള പരിശീലനം ഇവർക്ക് ലഭിച്ചിരുന്നതായാണ് സൂചന.
 

Tags

Share this story