തീവ്രവാദ ഫണ്ടിംഗ്: കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളിൽ എൻഐഎ റെയ്ഡ്
May 9, 2023, 10:06 IST

ജമ്മു കാശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ് നടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഷോപിയാൻ ജില്ലയിലെയിലെ വിവിധ ഇടങ്ങളിലും ശ്രീനഗർ, അനന്ത്‌നാഗ്, കുപ്‌വാര, പൂഞ്ച്, രജൗരി, കിഷ്ത്വാർ എന്നിവടങ്ങളിലെയും ജമാഅത്തെ ഇസ്ലാമി ഓഫീസുകളിൽ എൻഐഎ സംഘമെത്തി
വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകളെന്ന് എൻഐഎ അറിയിച്ചു. കുൽഗാമിൽ റാംപോറ ഖിയാമോയിൽ സ്ഥിതി ചെയ്യുന്ന നബി ഷെയ്ഖിന്റെ മകൻ റൗഫ് അഹമ്മദ് ഷെയ്ഖിന്റെ വസതിയിലാണ് റെയ്ഡ്.