തീവ്രവാദ ബന്ധം: കാശ്മീരിലെ പുൽവാമയിൽ മൂന്ന് പേർ അറസ്റ്റിൽ, ആയുധങ്ങളും പിടിച്ചെടുത്തു

kashmir
ജമ്മു കാശ്മീരിലെ പുൽവാമയിൽ തീവ്രവാദ ബന്ധം ആരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വൻ ആയുധശേഖരം സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ജമ്മു കാശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. പൂഞ്ച് ഭീകരാക്രമണത്തെ തുടർന്ന് കനത്ത സുരക്ഷയാണ് ജമ്മു കാശ്മീരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പൂഞ്ചിലും ഗമിരാജിലും തെരച്ചിലും വാഹന പരിശോധനയും നടക്കുകയാണ്. ഇതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.ഇവരിൽ നിന്ന് തോക്കുകളും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
 

Share this story