Sunday, 15 November 2026 About Us · Contact Us

​ജോർദാനിലെ പള്ളിയിലുണ്ടായ ഭീകരാക്രമണം; കടുത്ത അമർഷം രേഖപ്പെടുത്തി ഇന്ത്യ

Terrorist Attack On A Mosque In Jordan India Expresses - ജോർദാൻ

ന്യൂഡൽഹി: ജോർദാനിലെ കാരക് പ്രവിശ്യയിലുള്ള ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായ വെടിവെപ്പിൽ ഇന്ത്യ ശക്തമായ അപലപിച്ചു. സംസ്കാരച്ചടങ്ങിനിടെയുണ്ടായ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ ദാരുണ സംഭവത്തെ ‘ഹീനമായ ആക്രമണം’ എന്ന് വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങൾക്കുമെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും നിലപാടും വീണ്ടും ശക്തമായി ആവർത്തിച്ചു.

​കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഭീകരാക്രമണത്തിൽ ആഴത്തിലുള്ള ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഈ കഠിനമായ ഘട്ടത്തിൽ ജോർദാൻ സർക്കാരിനും അവിടെയുള്ള സൗഹൃദ ജനതയ്ക്കുമൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

​കാരക്കിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ വെള്ളിയാഴ്ചയാണ് ആയുധധാരികൾ ആക്രമണം നടത്തിയത്. അക്രമികൾക്കായി ജോർദാൻ സുരക്ഷാ സേന തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്തെ നടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ജോർദാൻ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

പഞ്ചാബിൽ തീർഥാടകരുടെ ബസുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു; 18 പേർക്ക് പരുക്ക്

18 മണിക്കൂർ മുൻപ്
മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

മധുര ജ്വല്ലറിയിലെ വൻ കവർച്ച; അഞ്ച് കിലോ സ്വർണവുമായി ഇൻഫ്ലുവൻസർ മീനാക്ഷിയും മുഖ്യപ്രതിയുടെ പിതാവും അറസ്റ്റിൽ

19 മണിക്കൂർ മുൻപ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

19 മണിക്കൂർ മുൻപ്
ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

ഡി.കെ. ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്; “ഒരു ഇഷ്ടിക പോലും വെക്കാൻ അനുവദിക്കില്ല” എന്ന് മാണിക്യം ടാഗോർ

20 മണിക്കൂർ മുൻപ്
യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

യു.ജി.സി-നെറ്റ് ഉത്തരസൂചികയിലെ പിഴവുകൾ; ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

21 മണിക്കൂർ മുൻപ്
രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

രാഹുൽ ഗാന്ധി സ്ഥിരം നുണയൻ; വ്യാജവാർത്ത പ്രചരിപ്പിക്കാതെ ജീവിക്കാനാവില്ലെന്ന് ബിജെപി

14 Nov 2026