തരൂരും പ്രവർത്തക സമിതിയിൽ എത്താൻ യോഗ്യൻ; തീരുമാനം ഖാർഗെയുടേതെന്ന് താരിഖ് അൻവർ

tariq

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ജാതി സമവാക്യങ്ങളടക്കം പരിഗണിക്കേണ്ടതുണ്ട്. ശശി തരൂരിന്റെ കാര്യം മല്ലികാർജുന ഖാർഗെ തീരുമാനിക്കും. കേരളത്തിലെ പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു

അതേസമയം പ്രവർത്തക സമിതിയിൽ പ്രത്യേക ക്ഷണിതാവാകാൻ ശശി തരൂർ തയ്യാറായേക്കില്ലെന്നാണ് റിപ്പോർട്ട്. സമിതി അംഗത്വം തന്നെ വേണമെന്ന നിലപാടിലാണ് തരൂർ. വിമർശനങ്ങൾ ഒഴിവാക്കാൻ തരൂരിനെ പ്രത്യേക ക്ഷണിതാവാക്കി പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താനാണ് നേതൃത്വം ശ്രമിക്കുന്നത്.
 

Share this story