മുഖ്യമന്ത്രി മോഹമില്ലെന്ന് തരൂർ; പാർട്ടിയിൽ അർഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

tharoor

കോൺഗ്രസ് ഹൈക്കമാൻഡുമായി ശശി തരൂർ എംപി നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ശശി തരൂർ നേതൃത്വത്തെ അറിയിച്ചു. തനിക്ക് മുഖ്യമന്ത്രി മോഹം ഉണ്ടായിരുന്നില്ലെന്നും ശശി തരൂർ വ്യക്തമാക്കി. അതേസമയം ശശി തരൂരിന് പാർട്ടിയിൽ അർഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. 

തിരുവനന്തപുരത്തു നിന്നുള്ള എംപിയാണ് താൻ. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും ശശി തരൂർ വ്യക്തമാക്കിയെന്നാണ് വിവരം. കേരളത്തിലെ തെരഞ്ഞെടുപ്പ് നിർണായകമെന്നും നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ തരൂരിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

പാർട്ടി വിടുമെന്ന പ്രചാരണത്തിന് പിന്നിൽ പാളയത്തിലെ പടയാണെന്ന് തരൂർ നേതൃത്വത്തെ അറിയിച്ചു. പ്രശ്‌നങ്ങളുണ്ടായാൽ ഇനി നേരിട്ട് അറിയിക്കണമെന്നാണ് രാഹുൽ ഇതിനോട് പ്രതികരിച്ചത്. പാർട്ടി ലൈൻ വിട്ടുള്ള മോദി സ്തുതിയിലും വിദേശകാര്യ നിലപാടിലും ഹൈക്കമാൻഡ് തരൂരിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്. 

Tags

Share this story