എസി പൊട്ടിത്തെറിച്ചു; തീപിടിത്തത്തിൽ 9 മരണം
ഡൽഹിയിലെ വിവേക് വിഹാറിൽ നാലു നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. തീപിടുത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
പുലർച്ചെ 3.47 നാണ് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം അധികൃതർക്ക് ലഭിച്ചത്. പിന്നാലെ 14 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. ഇവർ തീ നിയന്ത്രണ വിധേയമാക്കുന്നതിനും കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്നതിനുമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കനത്ത പുകയിൽ നിന്ന് 12 ലധികം പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന് തീപിടിക്കാനുള്ള കാരണം എസി സ്ഫോടനമാണെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. തീപിടിത്തം ആരംഭിച്ച കെട്ടിടത്തിന്റെ കൃത്യമായ നിലയോ വിസ്തൃതിയോ പരിശോധിച്ചുവരികയാണ്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രക്ഷാപ്രവർത്തനവും തിരച്ചിലും ഇപ്പോഴും നടക്കുന്നുണ്ട്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിൽ എസി സ്ഫോടനത്തെ തുടർന്ന് തീപിടിത്തമുണ്ടായതായും അത് മൂന്നാം നിലയിലേക്ക് പടർന്നതായും റിപ്പോർട്ടുകൾ പറയുന്നു. തീജ്വാല മൂന്നാം നിലയിലേക്ക് എത്തിയതോടെ ഫ്ലാറ്റിനുള്ളിലെ ആളുകൾ സ്വയം രക്ഷപ്പെടാൻ മേൽക്കൂരയിലേക്ക് ഓടി, പക്ഷേ മേൽക്കൂരയുടെ വാതിൽ അടച്ചിരുന്നു
