സമയപരിധി തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ബിൽകീസ് ബാനു കേസിലെ പ്രതികൾ കീഴടങ്ങി

bilkis

ബിൽകീസ് ബാനു കേസിലെ പ്രതികൾ അർധരാത്രി കീഴടങ്ങി. പ്രതികൾക്ക് കീടങ്ങാനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ് പ്രതികൾ തിരികെ ജയിലിലെത്തിയത്. ഞായറാഴ്ച തന്നെ കീഴടങ്ങണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി ഏകദേശം 11.45ഓടെയാണ് പ്രതികൾ  ഗോദ്ര ജയിലിലെത്തിയത്

പ്രതികളെ ജയിൽ മോചിതരാക്കിയുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇവരോട് ഉടൻ കീഴടങ്ങാൻ നിർദേശിച്ചു. എന്നാൽ സാവകാശം തേടി പ്രതികൾ സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഇത് തള്ളിയ കോടതി ഞായറാഴ്ച തന്നെ കീഴടങ്ങാൻ പ്രതികളോട് കർശനമായി നിർദേശിക്കുകയായിരുന്നു.
 

Share this story