അയൽ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിനാണ് ഭേദഗതിയെന്ന് അമിത് ഷാ

ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിനാണ് പൗരത്വ ഭേദഗതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി വിജ്ഞാപനത്തെ അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അമിത് 

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നേടാൻ ഇത് പ്രാപ്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് താമസിക്കന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ജൈനർക്കും പാഴ്‌സികൾക്കും ക്രിസ്ത്യാനികൾക്കും നമ്മുടെ ഭരണഘടനയുടെ നിർമാതാക്കൾ നൽകിയ വാഗ്ദാനം സാക്ഷാത്കരിച്ചെന്നും അമിത് ഷാ പറഞ്ഞു

അതേസമയം പൗരത്വ ഭേദഗതി വിജ്ഞാപനത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. കേരളത്തിൽ ഡിവൈഎഫ്‌ഐ ഇന്നലെ വൈകുന്നേരം തന്നെ തെരുവോരങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. രാജ്ഭവനിലേക്കും കേന്ദ്ര സ്ഥാപനങ്ങളിലേക്കും വിവിധ സംഘടനകൾ പ്രതിഷേധം നടത്തി. ഇന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധ റാലികളും സംഘടിപ്പിച്ചിട്ടുണ്ട്.
 

Share this story