സർക്കാർ താഴെ വീഴുമെന്ന് പ്രതീക്ഷിച്ചവർക്ക് കിട്ടിയ തിരിച്ചടി; സുപ്രീം കോടതി വിധിയിൽ ഫഡ്‌നാവിസ്

fadnavis

മഹാരാഷ്ട്രയിൽ ഷിൻഡെ സർക്കാരിന്റെ സത്യപ്രതിജ്ഞ ശരിവെച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ജനാധിപത്യത്തിന്റെ വിജയമാണിത്. സഖ്യം തകർത്തുപോയ ഉദ്ദവ് ഇപ്പോൾ ധാർമികത പറയുന്നു. വിശ്വാസ വോട്ടെടുപ്പിൽ തോൽക്കുമെന്ന് ഭയം കൊണ്ടാണ് രാജിവെച്ച് പോയത്. സർക്കാർ താഴെ വീഴുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയേറ്റു. 

എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അത് സ്പീക്കറുടെ അധികാരമാണ്. ഷിൻഡെ രാജിവെക്കില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
 

Share this story