ആറ് ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ വെള്ളത്തിൽ മുങ്ങി

vellam

പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി. രാമനഗര ജില്ലക്ക് സമീപം വെള്ളിയാഴ്ച രാത്രി ചെയ്ത മഴയിലാണ് റോഡ് മുങ്ങിയത്. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു

രൂക്ഷ വിമർശനമാണ് യാത്രക്കാർ ബിജെപി സർക്കാരിനെതിരെ ഉന്നയിക്കുന്നത്. ഉദ്ഘാടനത്തിന് മുമ്പ് റോഡ് പരിശോധിച്ചിരുന്നോ എന്നും വാഹനം തകരാറിലായതിന് ആരാണ് ഉത്തരവാദിയെന്നും യാത്രക്കാർ ചോദിക്കുന്നു.
 

Share this story