സണ്‍റൂഫിലൂടെ എഴുന്നേറ്റ് നിന്ന് ആണ്‍കുട്ടി; ഓവര്‍ഹെഡ് ബാരിയറില്‍ തല ചെന്നിടിച്ച് കാറിനുള്ളിലേക്ക് വീണു

Banglore

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ബെംഗളൂരുവില്‍ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോ ആണ്. ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ഒരു ആണ്‍കുട്ടി നില്‍ക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. തുടര്‍ന്ന് സണ്‍റൂഫിലൂടെ എഴുന്നേറ്റു നിന്ന കുട്ടിയുടെ തല ഓവര്‍ഹെഡ് ബാരിയറില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.


ബെംഗളൂരുവില്‍ നിന്നുള്ള വീഡിയോയാണ് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് സംഭവം.

തിരക്കേറിയ ഒരു റോഡിലൂടെ ഒരു ചുവന്ന എസ്യുവിയില്‍ ഒരു കുട്ടി കാറിന്റെ സണ്‍റൂഫിന് മുകളിലൂടെ തല പുറത്തേക്കിട്ട് നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് വാഹനം വലിയ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഓവര്‍ഹെഡ് ബാരിയറിനടിയിലൂടെ കടന്നു പോകുമ്പോള്‍, ബാരിയര്‍ കുട്ടിയുടെ തലയില്‍ ശക്തമായി ഇടിക്കുന്നു.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഉള്ളിലേക്ക് തന്നെ കുട്ടി വീഴുന്നതും വിഡിയോയിലുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. വീഡിയോ ഓണ്‍ലൈനില്‍ വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുകയാണ്.

Tags

Share this story