കോൺഗ്രസ് ആസ്ഥാന മന്ദിരമായിരുന്ന കെട്ടിടം മാർച്ച് 28നകം ഒഴിയണം; നോട്ടീസ് നൽകി കേന്ദ്രം

congress

ദശാബ്ദങ്ങളോളം കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടം ഒഴിയാൻ കേന്ദ്രത്തിന്റെ നോട്ടീസ്. 1978 മുതൽ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ നോട്ടീസ് ലഭിച്ചതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു. റെയ്‌സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫീസ് കെട്ടിടവും ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്

മാർച്ച് 28ന് മുമ്പ് രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞു കൊടുക്കണമെന്നാണ് നിർദേശം. ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കൽ തടയാൻ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഐടിഒക്ക് സമീപമുള്ള ഇന്ദിരാ ഭവൻ എന്ന പുതിയ കെട്ടിടത്തിലേക്ക് ആസ്ഥാന മന്ദിരം മാറ്റിയിരുന്നുവെങ്കിലും അക്ബർ റോഡിലെ ഓഫീസ് കോൺഗ്രസ് ഒഴിഞ്ഞിരുന്നില്ല

ഇത് രാഷ്ട്രീയപ്രേരിത നടപടിയാണെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി അറിയിച്ചു. ചരിത്രത്തിന്റെ ഭാഗമായ കെട്ടിടം നിലനിർത്തുമെന്നും പാർട്ടി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഈ ബംഗ്ലാവ് ഏതെങ്കിലും കോൺഗ്രസ് എംപിയുടെ പേരിൽ അനുവദിപ്പിക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചില്ല
 

Tags

Share this story