ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസ്; ഭോപ്പാലിൽ മലയാളി വൈദികൻ അറസ്റ്റിൽ

Arrest
ഭോപ്പാലിലെ ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ സിഎസ്‌ഐ വൈദികനായ അനിൽ മാത്യു ആണ് അറസ്റ്റിലായത്. ശിശു സംരക്ഷണ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് കാണിച്ചാണ് വൈദികനെ അറസ്റ്റ് ചെയ്തത്. നേരത്തെ സ്ഥാപനത്തിൽ നിന്ന് 26 കുട്ടികളെ കാണാതായതായി വാർത്തകൾ വന്നിരുന്നു. എന്നാൽ പരിശോധനയിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
 

Share this story