കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല; ഡൽഹിയിൽ നടക്കുന്നത് ദേശീയ രാഷ്ട്രീയനാടകം: രാജീവ് ചന്ദ്രശേഖർ

rajeev

കോൺഗ്രസും ഇടത് പാർട്ടികളും ഡിഎംകെയും നടത്തുന്നത് ദേശീയ രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തിന് പാർലമെന്റിൽ ധനകാര്യ മന്ത്രി മറുപടി നൽകിയിട്ടുണ്ട്. നികുതി വരുമാനത്തിന്റെ വിതരണത്തിൽ കേന്ദ്രം വിവേചനം കാണിക്കുന്നില്ല

ഏറ്റവും വലിയ കടക്കെണിയിലായ സംസ്ഥാനമാണ് കേരളം. സമ്പദ് വ്യവസ്ഥയുടെ ദുർഭരണം മറച്ചുപിടിക്കാനാണ് സർക്കാർ ഈ നാടകം നടത്തുന്നത്. പത്ത് വർഷം കൊണ്ട് ഇത്രയധികം നഷ്ടമുണ്ടാക്കിയ മറ്റൊരു സംസ്ഥാനമില്ല. നിക്ഷേപങ്ങൾ ഇല്ലാത്തതും സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കാത്തതുമാണ് ഇതിന് കാരണം

ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം വന്നില്ലെങ്കിൽ കേരളം ശ്രീലങ്കയുടെ അവസ്ഥയിലായി മാറും. ഇതാണ് യാഥാർഥ്യം. ഇത് മറച്ചുപിടിക്കാനാണ് ശ്രമം. 57,000 കോടി കേന്ദ്രം നൽകാനുണ്ടെന്ന ആരോപണത്തിന് ധനമന്ത്രി കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു.
 

Share this story