ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി; മെഴുകുതിരി കത്തിച്ച് പ്രതിഷേധ മാർച്ച്, സമരം കടുപ്പിക്കാൻ തീരുമാനം

Cjp

ന്യൂഡൽഹി: പ്രതിഷേധ പ്രക്ഷോഭങ്ങൾ ശക്തമാക്കി സിജെപി (കോക്രോച്ച് ജനതാ പാർട്ടി). ആവശ്യങ്ങൾ അംഗീകരിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഞായറാഴ്ച രാജ്യവ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കാൻ സിജെപി ആഹ്വാനം ചെയ്തു. സമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരം മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കാനാണ് തീരുമാനം.

​ഡൽഹി ജന്തർ മന്തറിലും പാർലമെന്റ് പരിസരത്തും തുടരുന്ന സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നത്. ഞായറാഴ്ചത്തെ മെഴുകുതിരി മാർച്ചിന് പുറമെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കി.

​പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് എത്തുന്നത് തടയാൻ ഡൽഹി അതിർത്തികളിലും ജന്തർ മന്തറിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags

Share this story