കോൺഗ്രസ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അവഗണിച്ചു; ആ പിഴവുകൾ തിരുത്തുന്നത് ബിജെപി സർക്കാരെന്ന് നരേന്ദ്ര മോദി

Modi

ന്യൂഡൽഹി/കൊൽക്കത്ത: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും ദശകങ്ങളായി കോൺഗ്രസ് സർക്കാർ വരുത്തിയ വലിയ തെറ്റുകൾ തിരുത്തുകയാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ വനങ്ങളും ഭൂമിയും കൈക്കലാക്കിയ നുഴഞ്ഞുകയറ്റക്കാർക്ക് കോൺഗ്രസ് സംരക്ഷണം നൽകിയെന്നും ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയെയും വ്യക്തിത്വത്തെയും ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനവും വികസനവും കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചു. വിഘടനവാദം അവസാനിപ്പിക്കാനും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാനും കഴിഞ്ഞ പത്ത് വർഷത്തിനിടെ സാധിച്ചതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും ഇതിനെതിരെ ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story