കോൺഗ്രസ് കുറഞ്ഞ സീറ്റുകളിൽ മത്സരിക്കുന്നത് ബോധപൂർവം; ഒന്നിച്ച് നിന്ന് ബിജെപിയെ തോൽപ്പിക്കും

kharge

കോൺഗ്രസ് ബോധപൂർവമാണ് കുറഞ്ഞ സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. സഖ്യകക്ഷികളെ ഒന്നിച്ച് നിർത്താനാണ് ഈ വിട്ടുവീഴ്ച ചെയ്ത്. ഒന്നിച്ച് ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തും. സമാന ചിന്താഗതിക്കാരായ മറ്റ് പാർട്ടികളുമായി കൂടിയാലോചന നടത്തി എല്ലാ സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തീരുമാനിച്ചെന്നും ഖാർഗെ പരഞ്ഞു

പ്രിയങ്ക ഗാന്ധി പാർട്ടിയുടെ സ്വത്താണ്. പ്രിയങ്ക കോൺഗ്രസിന്റെ താരപ്രചാരകയാണ്. രാഹുൽ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാൽ ഏത് സീറ്റിൽ നിന്നാകും വിട്ടുനിൽക്കുകയെന്ന ചോദ്യത്തിന് അത് രാഹുലാണ് തീരുമാനിക്കേണ്ടതെന്നും ഖാർഗെ പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികൾക്ക് 200ലധികം സീറ്റുകൾ വിട്ടുകൊടുത്ത് കോൺഗ്രസ് 328 സീറ്റുകളിലാണ് മത്സരിക്കുന്നത്. 

കേന്ദ്ര സർക്കാരിനെതിരെ പോരാടുന്നതിൽ അനൈക്യമില്ല. ചില സംസ്ഥാനങ്ങളിൽ രണ്ട് പാർട്ടികളും പ്രധാനമായതിനാൽ അവിടെ ഞങ്ങൾ പോരാടുകയാണ്. അല്ലാത്ത പക്ഷം അത് ബിജെപിക്ക് ഗുണം ചെയ്യും. എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സഖ്യമുണ്ട്. എന്നാൽ എല്ലാവരും ബിജെപിയുടെ ആശയങ്ങൾക്കെതിരെയാണ് പോരാടുന്നതെന്നും ഖാർഗെ പറഞ്ഞു
 

Share this story