കോൺഗ്രസിന് 50 സീറ്റുകൾ പോലും കിട്ടില്ല; എൻഡിഎ 400ലധികം സീറ്റുകൾ നേടും: മോദി

PM Modi

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാജ്യത്താകെ 50 സീറ്റ് പോലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 400ലധികം സീറ്റുകൾ എൻഡിഎ മുന്നണി നേടുമെന്നും മോദി അവകാശപ്പെട്ടു

കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പാക്കിസ്ഥാൻ പരാമർശം മോദി ആയുധമാക്കുകയും ചെയ്തു. പാക്കിസ്ഥാനെ കാണിച്ച് ഇന്ത്യക്കാരെ ഭീഷണിപ്പെടുത്താനാണ് കോൺഗ്രസ് നോക്കുന്നത്. ആണവായുധങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാൻ

ബോംബ് വിൽക്കാൻ നോക്കിയിട്ടും പാക്കിസ്ഥാനിൽ നിന്നും ആരും വാങ്ങുന്നില്ല. മുംബൈ ഭീകരാക്രമണത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കോൺഗ്രസും ഇന്ത്യ സഖ്യവും തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നാണ് മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാതിരുന്നതെന്നും മോദി പറഞ്ഞു
 

Share this story